മലപ്പുറത്ത് വീട്ടമ്മയെയും മൂന്ന് മക്കളെയും കാണാതായിട്ട് ഒരു മാസം പിന്നിടുന്നു

By anju np.17 May, 2018

imran-azhar

 

മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ വീട്ടമ്മയും മൂന്ന് മക്കളും ദുരൂഹ സാഹചര്യത്തില്‍ കാണാതായി രണ്ടാഴ്ച പിന്നിടുന്നു. വീട്ടമ്മയും മക്കളും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു സിദ്ധനിലേക്ക് അന്വേഷണം മാറി. സിദ്ധനെ പോലീസ് ചോദ്യം ചെയ്തു.

 


പുളിയപറമ്പ് സ്വദേശി സൌദാബി , മക്കളായ ഷാസിയ, മുസ്‌കിന, ഹാനിയ എന്നിവരെയാണ് കഴിഞ്ഞ മുപ്പതാം തിയ്യതി മുതല്‍ കാണാതായത്. പുളിയംപറമ്പിലുള്ള ഒരു സിദ്ധനെ സൌദാബി സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്. സിദ്ധനെ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സൌദാബിയും ബന്ധുക്കളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. താന്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഖാജാ എന്ന് പേരുള്ള സിദ്ധന്റെ അടുത്തേക്ക് പോകുകയാണെന്നും സൌദാബി എഴുതിയ കത്തില്‍ പറയുന്നുണ്ട്.

 

സിദ്ധന്റെ കേന്ദ്രം കരിപ്പൂര്‍ പൊലീസ് പരിശോധിച്ചെങ്കിലും സൌദാബിയെയും മക്കളെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സൌദാബിയെയും മക്കളെയും നാളെ ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

OTHER SECTIONS