അയ്യോ ... പേടിക്കണ്ട മെട്രോ ഈസിയാണ് ........... !!!

By BINDU PP.16 Jun, 2017

imran-azhar

 

 


കൊച്ചി മെട്രോ ഉദ്‌ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ , കേരള ജനത അഭിമാനം കൊള്ളുകയാണ്. കേരളത്തിൽ ഇങ്ങനെ ഒരു വികസന പദ്ധതി നടപ്പാക്കിയതിന് പിന്നിൽ കക്ഷിരാഷ്ട്രീയഭേദമെന്യേ മെട്രോയ്ക്കൊപ്പം അണിനിരന്നു എന്നാണ്. കേരളത്തിലെ കൊച്ചി നഗരത്തിലെ ഒരു അതിവേഗ റെയിൽ‌ ഗതാഗതമാണ് കൊച്ചി മെട്രോ റെയിൽ‌വേ. ഇന്ത്യയിൽ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നായിരുന്നു ഇത്. 2011-ൽ തുടങ്ങാനിരുന്ന ഈ പദ്ധതി പല കാരണങ്ങൾ കൊണ്ട് വൈകുകയായിരുന്നു. ഡെൽഹി മെട്രോ നടത്തുന്ന ഡി.എം.ആർ.സി. എന്ന സ്ഥാപനമാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആലുവ മുതൽ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റർ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളുണ്ടാകും.ഉമ്മൻചാണ്ടി സർക്കാർ 2004 ൽ അധികാരത്തിലിരുന്നപ്പോഴാണ് പദ്ധതിയ്ക്ക് വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്. 2006 ൽ നിർമ്മാണം തുടങ്ങി 2010 ൽ പ്രവർത്തനം തുടങ്ങാനായിരുന്നു പരിപാടി. എന്നാൽ പദ്ധതി സ്വകാര്യപങ്കാളിത്തത്തോട വേണം എന്ന നിർദ്ദേശത്തോടെ കേന്ദ്ര സർക്കാർ പദ്ധതിയെ എതിർത്തു. 2012 ൽ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയത് . മെട്രോ എന്ന് കേൾക്കുമ്പോൾ ഉള്ള പരിഭ്രാന്തി ഓടിത്തുടങ്ങുമ്പോൾ മാറും. കൊച്ചി ഫ്രീക്കന്മാരെല്ലാം കട്ട വെയിറ്റിംഗിലാണ്. സത്യം പറഞ്ഞാൽ ഒരു സാധാരണ ഞങ്ങൾ ജനങ്ങൾക്കിടയിൽ ഒരു പേടിയുണ്ട്. എങ്ങനെയാണ് മെട്രോ ?എന്താണ് മെട്രോ? ഇതിലിപ്പോ എങ്ങനെ കയറും ? കൊച്ചിക്കാരുടെ മാത്രമല്ല കേരള ജനതയുടെ മനസുകളിൽ മുഴുവനും ഈ ആശങ്കകൾ ഉണ്ട്.

അയ്യോ ... പേടിക്കണ്ട മെട്രോ ഈസിയാണ് ...........

മെട്രോ നമുക്ക് അടുത്തറിയാം ........മെട്രോ പേടിക്കണ്ട ആവശ്യമില്ല. മെട്രോയെ നമുക്ക് ഈസിയാക്കാം. മെട്രോ സിമ്പിൾ ആണ് പവര്ഫുൾ ആണ് . മെട്രോയെ കുറിച്ചറിയാൻ ..

 

മെട്രോ സ്റ്റേഷൻ

 

ആദ്യമെത്തുന്നത് ഇവിടെയാണ്. റോഡിൽ നിന്നും പാർക്കിങ് സ്ഥലത്തു നിന്നും ഇവിടേക്കു പ്രവേശിക്കാം

 

ലഗേജ് സ്കാനിങ്

 

മെട്രോ ലക്ഷ്യമിടുന്നതു കുറഞ്ഞ ദൂരത്തേക്കുള്ള നഗര യാത്രകളാണ്. അതിനാൽ ലഗേജ് അധികം പ്രോൽസാഹിപ്പിക്കുന്നില്ല. പുറത്തു തൂക്കിയിടാവുന്ന ബാഗിൽ കൊള്ളാവുന്നത്ര ലഗേജ്. അതാണു പൊതു കണക്ക്. കയ്യിലുള്ളതെന്തും ബാഗോ, പൊതിയോ എന്തുമാവട്ടെ, സ്കാനറിലൂടെ കടത്തിവിട്ടു സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയാലേ മെട്രോയിൽ കയറ്റൂ. മെട്രോയിൽ കൊണ്ടുപോകാവുന്ന സാധനങ്ങൾക്കും നിയന്ത്രണമുണ്ട്. എളുപ്പം തീ പിടിക്കുന്നവ, മദ്യം തുടങ്ങിയവ അനുവദനീയമല്ല.


ടിക്കറ്റ് കൗണ്ടർ

 

ലഗേജ് പരിശോധന കഴിഞ്ഞാൽ ടിക്കറ്റെടുക്കാം. രണ്ടുതരം ടിക്കറ്റ് ഉണ്ട്. ഒരു യാത്രയ്ക്കു മാത്രമുള്ള ടിക്കറ്റും കൊച്ചി വൺ സ്മാർട് കാർഡും. സ്മാർട് കാർഡ് ടിക്കറ്റും ഡെബിറ്റ് കാർഡും കൂടിയാണ്. കൊച്ചി വൺ കാർഡിൽ രണ്ടു ബാർകോഡ് ഉണ്ടാവും. ഒന്നു ടിക്കറ്റിന്റെ ആവശ്യത്തിനും മറ്റൊന്നു ഡെബിറ്റ് കാർഡിനും. ഒറ്റയാത്രയ്ക്കുള്ള പേപ്പർ ടിക്കറ്റുകൾ കൗണ്ടറിൽ നിന്നു ലഭിക്കും.

 

കോൺകോഴ്സ് ഏരിയ

 

 

ടിക്കറ്റുമായി ഒന്നാം നിലയിലെ ഇൗ വിശാലമായ കോൺകോഴ്സ് ഏരിയയിലെത്താം. ഒന്നോർക്കുക തിരക്കേറിയ റോഡിന്റെ മുകൾഭാഗത്താണു നാം ഇപ്പോൾ. ഇവിടെ നിന്നു പ്ലാറ്റ്ഫോമിലേക്കു കയറാം. അതല്ലെങ്കിൽ മറു വശത്തെ പ്ലാറ്റ്ഫോമിലേക്കു പോകാം. മെട്രോ യാത്രക്കാർ ഒരിക്കലും റോഡ് കുറുകെ കടക്കേണ്ട ആവശ്യമില്ല.


പടികളും എസ്കലേറ്ററും