'ഹൗഡി മോദി' സംഗമം ഇന്ന്

By mathew.21 09 2019

imran-azhar

 

ഹൂസ്റ്റണ്‍: ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന 'ഹൗഡി മോദി' സംഗമം ഇന്ന്. മോദിയോടൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പരിപാടിയില് പങ്കെടുക്കുന്നുണ്ട്. അരലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടെക്‌സസില്‍ പെയ്യുന്ന കനത്ത മഴ പരിപാടിയെ ബാധിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട മോദി ഇന്നലെ പുലര്‍ച്ചെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് ഹൂസ്റ്റണിലേക്ക് എത്തിയത്. 27 വരെ നീളുന്ന മോദിയുടെ യുഎസ് പര്യടനത്തില്‍ 'ഹൗഡി മോദി'ക്കും, പ്രമുഖ കോര്‍പറേറ്റ് സിഇഒമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും പുറമേ 14 ഉഭയകക്ഷി ചര്‍ച്ചകളുമുണ്ട്.


ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ ഹൗഡി മോദി വേദിയില്‍ ട്രംപ് പ്രഖ്യാപിക്കാനാണ് സാധ്യത. യുഎന്നില്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന മോദി കാലാവസ്ഥാ ഉച്ചകോടിയിലും മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാചരണ ചടങ്ങിലും പങ്കെടുക്കും. 

 

OTHER SECTIONS