ആവേശത്തിൽ ഹൂസ്റ്റൺ; 'ഹൗഡി മോദി'ക്ക് പ്രൗഢഗംഭീരമായ തുടക്കം

By Sooraj Surendran.22 09 2019

imran-azhar

 

 

ഹൂസ്റ്റൺ: 'ഹൗഡി മോദി' ഹൂസ്റ്റണിൽ പ്രൗഢഗംഭീരമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യും. വർണാഭമായ കലാപരിപാടികളോടെയാണ് 'ഹൗഡി മോദി' സംഗമം ആരംഭിച്ചത്. എൻആർജി സ്റ്റേഡിയിത്തിൽ ആളുകൾ തിങ്ങിനിറഞ്ഞ നിലയിലാണ്. അരലക്ഷത്തിലേറെ ഇന്ത്യക്കാർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. 9.20 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹൗഡി മോദി വേദിയിലെത്തുമെന്നാണ് സൂചന. 10.15 മുതല്‍ മോദി ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യും. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാർ ഹൗഡി മോദി വേദിയിൽ ട്രംപ് പ്രഖ്യാപിക്കുമെന്നാണു നിലവിൽ ലഭ്യമാകുന്ന സൂചനകൾ.

 

OTHER SECTIONS