ട്രംപും മോഡിയും വേദിയിൽ; രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉയരത്തിലെത്തിയെന്ന് മോഡി

By Sooraj Surendran.23 09 2019

imran-azhar

 

 

ഹൂസ്റ്റൺ: 'ഹൗഡി മോദി' വേദിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കൈവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും മോഡി പറഞ്ഞു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉയരത്തിലെത്തിയെന്നും മോഡി പറഞ്ഞു. ട്രംപിന്റെ നേതൃപാടവത്തോട് ആദരവുണ്ടെന്നും മോഡി പറഞ്ഞു. മോഡിയുടെ നല്ല വാക്കിന് നന്ദി അറിയിച്ച് വേദിയിൽ ട്രംപും പ്രസംഗം ആരംഭിച്ചു. വളരെ വിപുലമായ കലാസാംസ്കാരിക പരിപാടികളോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണിൽ നടക്കുന്ന പ്രൗഢഗംഭീരമായ പരിപാടിയാണ് 'ഹൗഡി മോദി'.

 

OTHER SECTIONS