നരേന്ദ്ര മോദി വേദിയിൽ, ആവേശോജ്വല സ്വീകരണം

By Sooraj Surendran.22 09 2019

imran-azhar

 

 

ഹൂസ്റ്റൺ: 'ഹൗഡി മോദി' വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശോജ്വല സ്വീകരണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ വേദിയിലെത്തും. എൻആർജി സ്റ്റേഡിയത്തിലെ അരലക്ഷത്തിലേറെ വരുന്ന ജനങ്ങളാണ് മോദിയെ വരവേറ്റത്. ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യൻ വംശജരെ ഉടൻ മോദി അഭിസംബോധന ചെയ്യും. ആമുഖ പ്രസംഗമാണ് ഇപ്പോൾ വേദിയിൽ നടക്കുന്നത്. നിര്‍ത്താത്ത കരഘോഷങ്ങളോടെയാണ് മോദിയെ സദസ് സ്വീകരിച്ചത്. ഒമ്പതരയോടെയാണ് മോദി വേദിയിലെത്തിയത്. ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണിൽ നടക്കുന്ന പ്രൗഢഗംഭീരമായ പരിപാടിയാണ് 'ഹൗഡി മോദി'.

 

OTHER SECTIONS