സൂറത്തിൽ കോച്ചിങ് സെന്ററിൽ വൻ അഗ്നിബാധ: 15 പേർ മരിച്ചു

By Sooraj Surendran .24 05 2019

imran-azhar

 

 

സൂറത്ത്: ഗുജറാത്തിലെ കോച്ചിങ് സെന്ററിൽ വൻ അഗ്നിബാധ. സൂറത്തിലെ കോച്ചിങ് സെന്ററിലാണ് അഗ്നിബാധയുണ്ടായത്. സംഭവത്തിൽ 15 പേർ മരിച്ചു. തീ പടർന്നുപിടിച്ചതോടെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും വിദ്യാർത്ഥികൾ ചാടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമോടെയാണ് തീപിടുത്തമുണ്ടായത്. തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചാടിയവരും മരിച്ചതായാണ് റിപ്പോർട്ടുകൾ. അഗ്നിശമനസേനയുടെ 19 യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കെട്ടിടത്തിനുള്ളിൽ വിദ്യാർത്ഥികളാണ് കൂടുതലായും ഉണ്ടായിരുന്നത്.

OTHER SECTIONS