ജപ്പാനില്‍ പതിനാറുകാരിയുടെ വയറ്റില്‍ മനുഷ്യ രൂപമുള്ള മുഴ

By praveen prasannan.11 Jan, 2017

imran-azhar

ടോക്കിയോ: പതിനാറുകാരിയുടെ വയറ്റില്‍ നിന്നും മനുഷ്യ രൂപമുളള മുഴ നീക്കി. മുഴയില്‍ മുടിയും അസ്ഥിയും തലച്ചോറുമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവം ജപ്പാലിനാണ്.

തലച്ചോര്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയിരുന്നില്ല. തലമുടിയും തലച്ചോറുമൊക്കെ ബന്ധിപ്പിച്ചുള്ള അസ്ഥികൂടവും മുഴയിലുണ്ടായിരുന്നു.

മുഴയ്ക്ക് മൂന്ന് മാസം പഴക്കമുണ്ട്. മുഴയില്‍ തലച്ചോര്‍ കണ്ടെതുന്നത് ആദ്യമായാണ്.

പൊതുവെ കാണപ്പെടുന്ന ജെം സെല്‍ ട്യൂമറാണ് പെണ്‍കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയതെന്ന് പറയുന്നു. ഇവ സ്ത്രീകളിലെ പ്രത്യുല്‍പാദന കാലത്താണ് കാണപ്പെടുന്നത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കഴിയും.

OTHER SECTIONS