മോണാലിസ പെയിന്റിംഗിനു മുകളില്‍ സൂപ്പൊഴിച്ച് പ്രതിഷേധം

പ്രശസ്തമായ മോണാലിസ പെയിന്റിങ്ങിന് മുകളില്‍ സൂപ്പ് ഒഴിച്ച് പ്രതിഷേധം. പരിസ്ഥിതി പ്രവര്‍ത്തകരായ രണ്ടു സ്ത്രീകളാണ് പ്രതിഷേധിച്ചത്.

author-image
Web Desk
New Update
മോണാലിസ പെയിന്റിംഗിനു മുകളില്‍ സൂപ്പൊഴിച്ച് പ്രതിഷേധം

 

പാരീസ്: പ്രശസ്തമായ മോണാലിസ പെയിന്റിങ്ങിന് മുകളില്‍ സൂപ്പ് ഒഴിച്ച് പ്രതിഷേധം. പരിസ്ഥിതി പ്രവര്‍ത്തകരായ രണ്ടു സ്ത്രീകളാണ് പ്രതിഷേധിച്ചത്.

പതിനാറാം നൂറ്റാണ്ടില്‍ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ചതാണ് മോണാലിസ. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണിത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ചിത്രം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.

ഫ്രാന്‍സിലെ ലൂവ്രെയിലെ മ്യൂസിയത്തിലാണ് ചിത്രം സൂക്ഷിച്ചിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പതിച്ചിട്ടുള്ളതിനാല്‍ ചിത്രത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ല.

മികച്ച വേതനം ആവശ്യപ്പെട്ട് ഫ്രാന്‍സിലെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് മോണലിസ ചിത്രത്തിനെ ആക്രമിച്ചത്.

 

france world news mona lisa painting