കോടതിയിലെ ശുചിമുറിയില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

By priya.14 08 2022

imran-azhar

 

ബെംഗളൂരു: അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ കര്‍ണാടകയിലെ കുടുംബ കോടതിയിലെ ശുചിമുറിയില്‍ വെച്ച് ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി.28 വയസ്സുകാരിയായ ചൈത്രയാണ് കൊല്ലപ്പെട്ടത്. ഹോളെ നരസിപുരയിലെ കുടുംബ കോടതിയിലാണ് സംഭവം. ഭര്‍ത്താവ് ശിവകുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.


കൗണ്‍സിലിങ്ങിനു ശേഷം ശുചിമുറിയിലേക്കു പോയ ചൈത്രയെ പിന്തുടര്‍ന്ന് വന്ന ശിവകുമാര്‍ കുത്തിവീഴ്ത്തി കഴുത്തറുക്കുകയായിരുന്നു. കോടതി ജീവനക്കാരും മറ്റുള്ളവരും ഉടന്‍ തന്നെ ഓടിയെത്തുകയും ചൈത്രയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനകംതന്നെ ചൈത്ര മരിച്ചിരുന്നു.


ശിവകുമാറിനെതിരെ മുന്‍പ് ഗാര്‍ഹിക പീഡനത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൊലക്കുറ്റത്തിന് കേസെടുത്തതായും എസ്പി ആര്‍.ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.ആസൂത്രിതമായ കൊലപാതകമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോടതിക്കുള്ളിലേക്ക് ഇയാള്‍ എങ്ങനെയാണ് കത്തി പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു.

 

 

OTHER SECTIONS