മദ്യപാനിയായ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

By online desk .16 05 2019

imran-azhar

 

 

തിരുവനന്തപുരം: മദ്യപാനിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം വിവരം നാട്ടുകാരെ അറിയിച്ച പ്രതി പൊലീസില്‍ കീഴടങ്ങി. കരകുളം മുല്ലശേരി കീഴേ വീട്ടില്‍ സ്മിത(38) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സജീവ്(45) പോലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിക്കാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ സജീവും സ്മിതയും തമ്മില്‍ വഴക്ക് പതിവായിരുന്നു. സജീവ് സ്മിതയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടായിരുന്നു.

 

മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ സ്മിതയെ ചില മരുന്നുകള്‍ വാങ്ങാന്‍ അയല്‍വാസി ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ മരുന്ന് ലഭിച്ചില്ല. മരുന്നിനായി ഏല്‍പ്പിച്ച പണം തിരികെ കൊണ്ട് കൊടുക്കാന്‍ സജീവ് ആവശ്യപ്പെട്ടു. പണം മടക്കി കൊടുത്ത് മടങ്ങി വന്ന സ്മിതയെ സജീവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തിലും ശരീരത്തിലും കുത്തി. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്തു കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പണം നല്‍കി വരാന്‍ സ്മിത താമസിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

 

ഈ സമയം ഇവരുടെ മക്കളായ പത്താം ക്ലാസുകാരി ഭദ്രയും ഏഴാം ക്ലാസുകാരി പാര്‍വതിയും സജീവന്റെ അമ്മയും മറ്റൊരു മുറിയിലുണ്ടായിരുന്നു.പതിവായി നടക്കുന്ന വഴക്കിന്റെ ഭാഗമായിരുന്നു രാത്രിയില്‍ നടക്കുന്നതെന്ന് അവര്‍ കരുതി. അതിനാല്‍ മുറിക്ക് പുറത്തു വന്നതുമില്ല. ഇതിനിടെ ഭാര്യയെ കൊലപ്പെടുത്തിയ വിവരം സജീവ് തന്നെ അയല്‍വാസി മോഹനന്റെ വീട്ടില്‍ പോയി അറിയിച്ചു. മോഹനന്‍ മറ്റൊരാള്‍ മുഖേന വിവരം പോലീസില്‍ അറിയിച്ചു. പൊലീസ് എത്തും മുന്‍പ് സജീവ് തന്റെ ബൈക്കില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങി.

 

സജീവന്‍ ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്കു ഉണ്ടാകുമായിരുന്നതായി നാട്ടുകാര്‍ പറയുന്നു.നാളുകളായി സ്ത്രീധനത്തെ ചൊല്ലി വീട്ടില്‍ സജീവന്‍ ഭാര്യയുമായി വഴക്കിടാറുണ്ട് എന്നും വ്യാഴാഴ്ച്ച രാവിലെ ഇത്തരത്തില്‍ വീട്ടില്‍ ബഹളം നടക്കുകയും സ്മിത വീട്ടില്‍ നിന്നും ഇറങ്ങി റോഡിലേക്ക് ഓടുകയും ചെയ്തു. നാട്ടുകാര്‍ ഇടപെട്ട് സ്മിതയെ വീട്ടില്‍ എത്തിച്ചു എങ്കിലും വീണ്ടും സജീവന്‍ സ്മിതയെ മര്‍ദിക്കുകയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു . നഴ്‌സ് ആയി ജോലി നോക്കിയിരുന്ന സ്മിതയെ നിരന്തരം ഉപദ്രവിച്ചിരുന്ന സജീവന്‍ നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിച്ചതിനാല്‍ നെടുമങ്ങാട് ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി നോക്കി വരികയായിരുന്നു സംഭവസമയത്ത് ഇവരുടെ മക്കളായ പാര്‍വതി ,ഭദ്ര എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്തിനുശേഷം തെളിവെടുപ്പിനായി കൊണ്ട് പോയി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് സജീവ്.

OTHER SECTIONS