'സന്തോഷിക്കാന്‍ ഭയമാകുന്നു' ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവതി ആത്മഹത്യ ചെയ്തു.

By Anju N P.13 Oct, 2017

imran-azhar

 

 

ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാമില്‍ മെസേജ് പോസ്റ്റ് ചെയ്ത ശേഷം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എനിക്ക് സന്തോഷവതിയായിരിക്കാന്‍ ഭയമാകുന്നു എന്ന  മെസേജ് ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷമായിരുന്നു 21 കാരിയായ മോണിക്ക ആത്മഹത്യക്ക് ശ്രമിച്ചത്.
ഹൈദരബാദിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആത്മഹത്യ ചെയ്ത്.

 

എനിക്ക് അറിയില്ല എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് വഷളാകുകയാണ്'. ഇങ്ങനെ പോകുന്നു ഹൈദരാബാദ് സ്വദേശിനിയായ മോണിക്ക സി എന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി ദു:ഖസൂചകമായ ഇമോജിയോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാക്കുറിപ്പ്.

 

അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയായിരുന്നു മോണിക്ക. അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്.

 

OTHER SECTIONS