കോവിഡ് : ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന

By praveenprasannan.23 05 2020

imran-azhar

ന്യൂയോര്‍ക്ക്: മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന.


ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന എതിര്‍പ്പുമായി രംഗത്ത് വന്നത്.


ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിച്ചവര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ പറയുന്നത്. രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവര്‍ത്തകര്‍, കണ്ടെയ്ന്‍മെന്റ് സോണിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഈ മരുന്ന് നല്‍കാമെന്നാണ് ഐ.സി.എം.ആറിന്റെ പക്ഷം.ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതില്‍ ആഗോള തലത്തില്‍ ആരോഗ്യ വിദഗ്ദ്ധര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്.

OTHER SECTIONS