ഐ എ എസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങളില്ല: പിണറായി

By praveen prasannan.11 Jan, 2017

imran-azhar

തിരുവനന്തപുരം : മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഐ എ എസുകാര്‍ കൂട്ട അവധിയെടിക്കുന്നതിലെ തെറ്റ് അവരെ ബോധ്യപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതാണ്. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ തയാറായ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെ മന്ത്രിമാര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


മുന്‍ മന്ത്രി ഇ പി ജയരാജന്‍ ബന്ധുക്കളെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമിച്ച സംഭവത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ പ്രതിയാക്കിയ വിജിലന്‍സ് ഡയറക്ടറുടെ നടപടിക്കെതിരെയാണ് ഐ എസ് എസുകാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചതോടെ ഐ എ എസുകാര്‍ പിന്‍വാങ്ങുകയായിരുന്നു.


സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് ഐ എ എസുകാരുടെ സമരത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെനിത്തല കുറ്റപ്പെടുത്തിയിരുന്നു.

 

OTHER SECTIONS