'സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നതിൽ സങ്കടമുണ്ട്'; ശശി തരൂർ

By Sooraj Surendran.14 07 2020

imran-azhar

 

 

തിരുവനന്തപുരം: രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഉടക്കി മാറി നിന്ന സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത കോൺഗ്രസിന്റെ നടപടി പുതിയ രാഷ്ട്രീയ പോരിലേക്ക് നീങ്ങുകയാണ്. ഇപ്പോഴിതാ സച്ചിൻ പാർട്ടിക്കൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എം.പി. അദ്ദേഹം കോൺഗ്രസ് വിടുന്നതിൽ തനിക്ക് സങ്കടമുണ്ടെന്നും തരൂർ പ്രതികരിച്ചു. കോൺഗ്രസിന്റെ മികച്ച നേതാവായാണ് അദ്ദേഹത്തെ കാണുന്നതെന്നും തരൂർ പറഞ്ഞു. പൈലറ്റിനെ പാർട്ടിയിൽ പുറത്താക്കിയതിന് പിന്നാലെ ഇതാദ്യമായാണ് പരസ്യമായി പ്രതികരിക്കുന്നത്.

 

സച്ചിൻ പൈലറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കോൺഗ്രസ്. അതേസമയം കോൺഗ്രസ് നേതൃത്വത്തിൽ നിന്നും കടുത്ത നടപടികൾ ഉണ്ടായതോടെ ബിജെപി രാഷ്‌ട്രീയ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ബിജെപി വിശ്വാസ വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങൾ ആരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപിയുമായും സച്ചിൻ പൈലറ്റ് സജീവമായി സംസാരിക്കുന്നുവെന്ന റിപ്പോർട്ടുകളും ചില ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ താൻ ബിജെപിയിൽ ചേരുന്നില്ലെന്ന് സച്ചിൻ പൈലറ്റ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

 

OTHER SECTIONS