ശബ്ദമലിനീകരണത്തിനെതിരെ ഐ.എം.എയുടെ 'നോ ഹോണ്‍ ഡേ' ക്യാംപയിന്‍

By Abhirami Sajikumar.19 Apr, 2018

imran-azhar

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരെ ഐ.എം.എയുടെ നോ ഹോണ്‍ ഡേ ക്യാംപയിന്‍ കേരള പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ശബ്ദ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുവാന്‍ വേണ്ടി 5 ദിവസം നില്‍ക്കുന്ന ക്യാംപയിന്‍, ഐ.എം.എ. ബ്രാഞ്ച് ഓഫീസ് ഹാളില്‍ വച്ച് 15 വയസിന് താഴെയുള്ള കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരം,  നോ ഹോണ്‍ ഡേയുമായി ബന്ധപ്പെട്ട ശബ്ദ മലിനീകരണ അവബോധ സ്റ്റിക്കര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം, ഇതിനോടനുബന്ധമായി ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി 24, 25 തീയതികളില്‍ രാവിലെ 9 മണി മുതല്‍ 5 മണിവരെ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഐ.എം.എ. ഓഫീസില്‍ വച്ച് സൗജന്യ കേള്‍വി പരിശോധന എന്നിവ നടത്തുന്നു.

വിശദമായ പ്രസ് റിലീസ് ചുവടെ;

ശബ്ദമലിനീകരണത്തിനെതിരെ നോ ഹോണ്‍ ഡേ ക്യാംപയിന്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ട്രാഫിക് വാരോഘോഷത്തോടനുബന്ധിച്ച് ഏപ്രില്‍ 26-ാം തീയതി നോ ഹോണ്‍ ഡേ ആയി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ഐ.എം.എ. തിരുവനന്തപുരം,  സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും ഐ.എം.എ.യുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതാണ്.

ഏപ്രില്‍ 22-ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള  സംഘടിപ്പിക്കുന്നു. പെയിന്റിംഗിന് ആവശ്യമായ സാധനങ്ങള്‍ ഇവിടെനിന്നും നല്‍കുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ 0471 2463514 / 2575630, 9496963626 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. അന്നേ ദിവസം വൈകുന്നരം 5.30 ന് മ്യൂസിയം റേഡിയോ പാര്‍ക്കില്‍ വച്ച് ക്യാംപയിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് മാജിക് ഷോ തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നോ ഹോണ്‍ ഡേയുമായി ബന്ധപ്പെട്ട ശബ്ദ മലിനീകരണ അവബോധ സ്റ്റിക്കര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യും.

26-ാം തീയതി വൈകുന്നേരം 5.30ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ വച്ച് പൊതു സമ്മേളനം നടക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളത്തില്‍ പങ്കെടുക്കും. 6 മണിമുതല്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

 ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ളവര്‍ 0471 2463514 / 2575630, 9496963626 എന്ന ഫോണ്‍ നമ്പരില്‍ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

യംഗ് ഇന്ത്യന്‍സ്, സ്വസ്ഥി ഫൗണ്ടേഷന്‍, ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍, സി.ഐ.ഐ., കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ്, കിംസ് ആശുപത്രി, ക്രിഡായ്, എല്‍.എന്‍.സി.പി.ഇ., സര്‍വോദയ വിദ്യാലയ, സരസ്വതി വിദ്യാലയ, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍, ആട്ടോ ടാക്‌സി യൂണിയന്‍, ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ക്യംപയിന്‍ സംഘടിപ്പിക്കുന്നത്. 

ശബ്ദ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കി അനവസരത്തിലുള്ള ഹോണിന്റെ ഉപയോഗം ഒഴിവാക്കിക്കൊണ്ട് എല്ലാവരും ഈ ക്യാംപയിനുമായി സഹകരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റും നാഷണല്‍ ഇനിഷേറ്റീവ് ഫോര്‍ സേഫ് സൗണ്ട് നാഷണല്‍ കണ്‍വീനറുമായ ഡോ. ജോണ്‍ പണിക്കര്‍ ഐ.എം.എ. തിരുവനന്തപുരം സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഐ.എം.എ.
തിരുവനന്തപുരം

OTHER SECTIONS