കൊല്‍ക്കത്ത ലെജന്‍ഡ്‌സ് ഫുട്ബാള്‍: മത്‌സരതുക മുഖ്യമന്ത്രിക്ക് കൈമാറി

By Sarath Surendran.12 10 2018

imran-azhar

 


തിരുവനന്തപുരം : കൊല്‍ക്കത്തയില്‍ നടത്തിയ ലെജന്‍ഡ്‌സ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്നും ലഭിച്ച തുകയായ 10.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഐ. എം വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍, മുന്‍ ഇന്ത്യന്‍ താരം സുരേഷ്, നെല്‍സണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

മത്സരത്തില്‍ കേരളത്തില്‍ നിന്നും ഐ. എം വിജയന്‍, ജോ പോള്‍ അഞ്ചേരി, എം.സുരേഷ്, ദിനേഷ് നായര്‍, രാമന്‍ വിജയന്‍, ആരോമല്‍ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാര്‍ത്തോയും കൂട്ടുകാരുമാണ് മത്സരം കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ചത്.

 

 

 

OTHER SECTIONS