അഭിനന്ദൻ വർധമാന് സ്ഥലംമാറ്റം

By Sooraj Surendran.21 04 2019

imran-azhar

 

 

ന്യൂ ഡൽഹി: പാക്കിസ്ഥാന്റെ പിടിയിൽ നിന്നും മോചിതനായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്ഥലംമാറ്റി. അഭിനന്ദന്റെ സുരക്ഷ വിലയിരുത്തിയാണ് സ്ഥലംമാറ്റിയതെന്ന് സൂചന. പടിഞ്ഞാറൻ മേഖലയിലെ എയർബേസിലേക്കാണ് സ്ഥലംമാറ്റിയത്. ഇന്ത്യ ബാലക്കോട്ട് നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച പാക് എഫ് 16 വിമാനങ്ങൾ മിഗ് 21 വിമാനം ഉപയോഗിച്ച് തകർത്തിരുന്നു. തുടർന്ന് നിയന്ത്രണം നഷ്‌ടമായ വിമാനത്തിൽ നിന്നും അഭിനന്ദൻ എജെക്ട് ചെയ്യുകയും പാക് അധീന കാശ്മീരിൽ പതിക്കുകയൂം ചെയ്തു ഇവിടെന്നാണ് അഭിനന്ദൻ പാക് പിടിയിലാകുന്നത്. മോചിതനായ അഭിനന്ദൻ ഒട്ടേറെ പരിശോധനകൾക്ക് വിധേയനായിരുന്നു. വൈകാതെ അഭിനന്ദൻ യുദ്ധവിമാനം പറത്തുമെന്നും സൂചനയുണ്ട്. പാക്ക് കസ്റ്റഡിയിൽ 60 മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തിയത്.

OTHER SECTIONS