ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കുതിച്ച് ഇന്ത്യൻ താരങ്ങൾ

By Sarath Surendran.15 10 2018

imran-azharദുബായ് : ഹൈദരാബാദിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടത്തോടെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഉമേഷ് യാദവ് ബോളർമാരുടെ റാങ്കിങ്ങിൽ 25–ാം സ്ഥാനത്തെത്തി. വെസ്റ്റ് ഇൻഡീസിനെതിരായി കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റ് പരമ്പരയിലെ മിന്നിച്ച പ്രകടനമാണ് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇടം നേടിയെടുക്കാൻ ഇന്ത്യൻ താരങ്ങൾക്ക് വഴി തെളിച്ചത്.

 

നേരത്തെ ഉണ്ടായിരുന്ന റാങ്കിങ്ങിൽ നിന്നും നാലു സ്ഥാനങ്ങൾ കയറിയാണ് ഉമേഷ് യാദവ് 25ൽ എത്തിയത്. ഇതോടെ ആദ്യ 25 റാങ്കിലുള്ള ഇന്ത്യൻ ബോളർമാരുടെ എണ്ണം നാലായി. മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റു താരങ്ങൾ. ജഡേജ നാലാമതും അശ്വിൻ എട്ടാമതും ഷാമി 22–ാം റാങ്കിലുമാണ് ഇപ്പോഴുള്ളത്.

'

 

 

 

OTHER SECTIONS