99.98 ശതമാനം വിജയം: ഐ.സി.എസ്.ഇ പത്ത്, ഐ.എസ്.സി. പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു

By സൂരജ് സുരേന്ദ്രൻ .24 07 2021

imran-azhar

 

 

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്ത്, ഐ.എസ്.സി. പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസില്‍ 99.76 ശതമാനവും പേര്‍ വിജയിച്ചിട്ടുണ്ട്.

 

cisce.org, result.cisce.org എന്നീ വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലമറിയാം.

 

കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ്. അയച്ചും ഫലം അറിയാവുന്നതാണ്.

 

ബോര്‍ഡ് തീരുമാനിച്ച ഇതര മൂല്യനിര്‍ണ്ണയ നയം അടിസ്ഥാനമാക്കിയാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിച്ചത്.

 

സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31 ന് പ്രഖ്യാപിക്കും.

 

വ്യക്തിഗത മാർക്ക് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ഓഗസ്റ്റ് ഒന്നിന് മുമ്പ് സ്കൂളുകൾ വഴി ബന്ധപ്പെടണമെന്ന് ബോർഡ് വ്യക്തമാക്കി.

 

OTHER SECTIONS