ഐസിഎസ്ഇ പത്ത്, ഐഎസ്സി പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

By Sooraj Surendran.10 07 2020

imran-azhar

 

 

ന്യൂ ഡൽഹി: ഐസിഎസ്ഇ പത്ത്, ഐഎസ്സി പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.33 ശതമാനമാണ് വിജയം. ഐഎസ്സി പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ 96.84 ശതമാനമാണ് വിജയം. cisce.org, results.cisce.org എന്നീ വെബ്‌സൈറ്റിൽ പരീക്ഷ ഫലം ലഭ്യമാണ്. സിഐഎസ്സിഇയുടെ എസ്എംഎസ് സംവിധാനത്തിലൂടെയും പരീക്ഷ ഫലം അറിയുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

 

അതേസമയം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താതിരുന്ന വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 0.79 ശതമാനം വർധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ജൂലായ് 16 വരെ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം. അതേസമയം പരീക്ഷകളുടെ മെറിറ്റ് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുന്നതല്ലെന്ന് സിഐസിഎസ്ഇ സെക്രട്ടറി അറിയിച്ചു.

 

OTHER SECTIONS