ഇടമലയാറിൽ ജലനിരപ്പ് നിയന്ത്രണ വിധേയമായി

By uthara.01 Jan, 1970

imran-azhar


കോതമംഗലം : കുറച്ച് ദിവസങ്ങളായി കേരളത്തെ നടുക്കിയ പ്രളയ ദുരന്തങ്ങൾക്ക് അവസാനം കണ്ടുതുടങ്ങുന്നു . ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി .169 മീറ്റർ ആണ് ഇടമലയാർ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി . 168 .26 ആണ് നിലവിലെ ജലനിരപ്പ് .എന്നാൽ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 300 ഘനമീറ്റർ ആയി കുറച്ചിട്ടുമുണ്ട് .അതുകൊണ്ട് തന്നെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിന്റെ നാലുഷട്ടറുകളിൽ നിന്ന് രണ്ട് ഷട്ടറുകൾ അടക്കാനുള്ള തീരുമാനത്തിലാണ് കെ എസ് ഇ ബി അധികൃതർ .