കീരിക്കാടനെതിരായ വ്യാജപ്രചരണം; സത്യാവസ്ഥ വെളിപ്പെടുത്തി ഇടവേള ബാബു

By online desk.25 12 2019

imran-azharമലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനായ മോഹന്‍രാജിന്റെ (കീരിക്കാടന്‍ ജോസ്) ചികിത്സയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പരക്കുന്ന വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വെരിക്കോസ് വെയിന്‍ രോഗ ബാധിതനായി ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 

എന്നാല്‍, ഇതിനെതിരെ പ്രതികരണവുമായി അമ്മ ജനറല്‍ സെക്രട്ടി ഇടവേള ബാബു രംഗത്ത് വന്നു. മോഹന്‍ രാജിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇപ്പോള്‍ ഇല്ലെന്നും, അമ്മയില്‍ നിന്നും ഇന്‍ഷുറന്‍സ് പരിരക്ഷ അദ്ദേഹത്തിനു ലഭ്യമാണെങ്കിലും, ഇത്രയും വര്‍ഷങ്ങളായി യാതൊരുവിധ സഹായങ്ങളും അദ്ദേഹം കൈപ്പറ്റിയിട്ടില്ലെന്നും ഇടവേള ബാബു അറിയിച്ചു.

 

മോഹന്‍ രാജിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ നേരത്തെയും അമ്മ ജനറല്‍ സെക്രട്ടറി രംഗത്ത് വന്നിരുന്നു. എന്നാല്‍, വ്യാജ വാര്‍ത്തകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി അദ്ദേഹം വീണ്ടുമെത്തിയിരിക്കുന്നത്. ദൃശ്യ മാധ്യമങ്ങളിലൂടെ മോഹന്‍ രാജിന്റെ സഹോദരന്‍ തന്നെ കാര്യങ്ങള്‍ കൃത്യമായി ഇതിനോടകം വിശദീകരിച്ചിട്ടും, വ്യാജ പ്രചരണം തുടരുകയായിരുന്നു. മോഹന്‍ രാജിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മറ്റ് തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ദയവായി ഒഴിവാക്കണമെന്നും, രോഗവിമുക്തനായി എത്രയും വേഗം അദ്ദേഹം മലയാള സിനിമാ ലോകത്തേക്ക് മടങ്ങി വരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഇടവേള ബാബു അഭ്യര്‍ത്ഥിച്ചു.

 

OTHER SECTIONS