ഐഡിഐഎ സ്ഥാപകന്‍ പ്രൊഫസര്‍ ഷംനാദ് ബഷീര്‍ അന്തരിച്ചു

By mathew.08 08 2019

imran-azhar

 

നിയമ പണ്ഡിതനും ഐഡിഐഎയുടെയും സ്‌പൈസിഐപി ബ്ലോഗിന്റെയും സ്ഥാപകനായ പ്രൊഫസര്‍ ഷംനാദ് ബഷീര്‍ (43) നിര്യാതനായി. കര്‍ണാടകയിലുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അപകട സ്ഥലത്തെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശരീരം വീണ്ടെടുക്കാനായിട്ടില്ല.

1976 മെയ് 14 ന് ജനിച്ച പ്രൊഫ. ബഷീര്‍ ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് ഇദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്.

ദരിദ്രരായ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള നിയമ വിദ്യാഭ്യാസം സാധ്യമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. നിയമപരമായ പ്രശ്‌നങ്ങള്‍ക്കും നിയമ വിദ്യാഭ്യാസത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 2014ല്‍ ഇദ്ദേഹത്തിന് മാനവികതയ്ക്കുള്ള ഇന്‍ഫോസിസ് പ്രൈസ് ലഭിച്ചിരുന്നു.

 

 

 

 

OTHER SECTIONS