ഇടുക്കി അണക്കെട്ടിലെ രണ്ട്​ ഷട്ടറുകൾ അടച്ചു; ഒരു ഷട്ടർ 40 സെന്‍റീമീറ്ററിലേക്ക് ഉയർത്തി

By vidya.22 10 2021

imran-azhar

 


തൊടുപുഴ: ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു.രണ്ട്, നാല് ഷട്ടറുകളാണ് ഉച്ചക്ക് ഒരു മണിയോടെ അടച്ചത്.ഇതോടൊപ്പം മൂന്നാം നമ്പർ ഷട്ടർ നിലവിലെ 35 സെന്‍റീമീറ്ററിന് നിന്ന് 40 സെന്‍റീമീറ്ററിലേക്ക് ഉയർത്തി.

 

 

2403 അടിയാണ് അണക്കെട്ടിെൻറ പൂർണ സംഭരണശേഷി. നിലവിൽ 2398.20 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 94.37 ശതമാനമാണ്. ജലനിരപ്പ് 2398.08 അടിയായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 11നാണ് മൂന്ന് ഷട്ടറുകൾ 35 സെൻറിമീറ്റർ വീതം തുറന്നത്.

 

 

 

OTHER SECTIONS