ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; സമീപവാസികൾക്ക് ജാഗ്രതാ നിർദേശം

By Preethi Pippi.18 10 2021

imran-azhar

 

ഇടുക്കി: ഇടുക്കി ഡാം നാളെ തുറക്കും. അണക്കെട്ടിന്റെ സമീപവാസികൾക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിർദേശം നൽകി. ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2396.86 അടി ) എത്തും എന്നാണ് കണക്കുകൂട്ടൽ.

 


ചൊവ്വാഴ്ച രാവിലെ 11ന് ഇടുക്കി ഡാം (ചെറുതോണി) തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിനാൽ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

OTHER SECTIONS