ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.60 അടിയായി

By Sooraj S.11 Aug, 2018

imran-azhar

 

 

തൊടുപുഴ: ഇടുക്കി-ചെറുതോണി അണക്കെട്ടുകളിൽ അഞ്ച് ഷട്ടറുകളും തുറന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് 2401.60 അടിയായി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിൽ ജലനിരപ്പ് വര്ധഗിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്നത്. ഇതോടെ പെരിയാർ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയിലാണ്. പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. ഈ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും വെള്ളം ഇതുവരെയും താഴ്ന്നിട്ടില്ല. പെരിയാറിന്റെ തീരത്ത് നിന്നും 6,500 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്ന നിഗമനത്തിലാണ് അധികൃതർ. ജലനിരപ്പ് 2401 അടിയിലെത്തിയതിനാൽ ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടക്ക് രണ്ട് ഷട്ടറുകൾ കൂടി തുറന്നു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അതിനാലാണ് ഷട്ടറുകൾ തുറന്ന് ജലനിരപ്പ് കുറക്കാൻ അധികൃതർ ശ്രമിക്കുന്നത്. ഇതിന് മുൻപ് 1992ലാണ് ഇടുക്കിയിൽ അണക്കെട്ട് തുറന്നത്. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റവന്യു ഓഫിസുകൾ നാളെയും ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കണമെന്നും ജില്ലാ കളക്റ്റർ നിർദേശിച്ചു.

OTHER SECTIONS