ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം; നാളെ രണ്ട് ഷട്ടറുകൾ തുറക്കും

By സൂരജ് സുരേന്ദ്രന്‍.18 10 2021

imran-azhar

 

 

ഇടുക്കി: ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനം. ഡാമിന്റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ 11 മണിക്ക് 50 സെ മീ വീതം ഉയർത്തും.

 

ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ വേണ്ടത്ര മുൻകരുതലുകൾ ഒരുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.

 

ജില്ലാഭരണകൂടം അണക്കെട്ടിനു സമീപ വാസികൾക്ക് ജാഗ്രതാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഷട്ടറുകൾ 3 സെ മി ഉയർത്തി 100 ക്യുമിക്‌സ് ജലം പുറത്തേക്ക് ഒഴുക്കും.

 

ഇപ്പോഴത്തെ നിലയിൽ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും. നാളെ രാവിലെയോടെ അണക്കെട്ടിലെ ജലനിരപ്പ് 2398.86 അടിയില്‍ എത്തിയേക്കുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്.

 

അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് രാത്രിയാത്ര നിരോധിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റിപാര്‍പ്പിക്കും.

 

OTHER SECTIONS