പൊലീസ് മർദ്ദിച്ചെന്ന് പരാതി; സത്യം അതല്ലെന്ന് പൊലീസ്

By Preethi Pippi.22 09 2021

imran-azhar

 

ഇടുക്കി: പോലീസ് നടു റോഡിൽ വച്ചു മർദ്ദിച്ചതായി ഉപ്പുതോടു സ്വദേശിയുടെ പരാതി. മാത്യു വർഗീസ് ആണ് പരാതിക്കാരൻ. മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു. വാഹന പരിശോധനക്കിടെ രേഖകൾ ഹാജരാക്കാതിരുന്നതിനെ തുടർന്നാണ് അതിക്രമമെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ, മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പ്രതികരിച്ചു. ഇയാൾ മാസ്ക് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

OTHER SECTIONS