വീട് പൂട്ടിപോകുന്നവർ പോലീസിനെ അറിയിക്കണം

By Sooraj Surendran .12 04 2019

imran-azhar

 

 

തിരുവനന്തപുരം: അവധിക്കാലത്ത് വീടുകൾ പൂട്ടി വിനോദയാത്രകൾ പോകുന്നവർ പോലീസിനെ വിവരമറിയിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ. ഇത്തരത്തിൽ വീടുകൾ പൂട്ടി പോകുന്നവർ അതാത് സ്റ്റേഷനുകളിൽ വിവരമറിയിച്ചാൽ ആ മേഖലകളിൽ നൈറ്റ് പെട്രോളിംഗ് ശക്തമാക്കുമെന് സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു. കൂടാതെ വീട് പൂട്ടി പോകുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ വീടുകളിൽ സൂക്ഷിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വീട് പൂട്ടി പോകുന്ന വിവരം പങ്കുവെക്കരുതെന്നും വീട് സുരക്ഷിതമായി അടച്ച് പൂട്ടിയെന്ന് ഉറപ്പാക്കണമെന്നും കമ്മീഷണർ സഞ്ജയ് കുമാർ പറഞ്ഞു. അടിയന്തരമായി പോലീസ് സഹായം ആവശ്യമുള്ളവർ 9497975000 എന്ന നമ്പറുമായി ബന്ധപ്പെടണമെന്നും പറഞ്ഞു.

OTHER SECTIONS