ട്രാൻസ്‌ജെൻഡർ അനന്യയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ഐഎംഎ

By സൂരജ് സുരേന്ദ്രന്‍.24 07 2021

imran-azhar

 

 

ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ മരണത്തിൽ സ്വമേധയാ അന്വേഷണം ഏറ്റെടുത്ത് ഐഎംഎ. ഇന്ന് അനന്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറിയിരുന്നു.

 

ഇതിന് പിന്നാലെയാണ് ഐഎംഎ കേസ് സ്വമേധയാ ഏറ്റെടുക്കുന്നത്. റോയി എബ്രഹാം കള്ളുവേലിൽ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക.

 

രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി.

 

ഒരു വർഷം മുൻപ് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ അനന്യയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവ് ഇതുവരെയും ഉണങ്ങിയിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

ഇതടക്കമുള്ള കാര്യങ്ങൾ ഐഎംഎ വിശദമായി പരിശോധിക്കും.

 

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തില്‍ സ്വമേധയാ അന്വേഷണം നടത്താന്‍ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു.

 

OTHER SECTIONS