മൺസൂൺ മഴ കുറയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By Sooraj Surendran .15 04 2019

imran-azhar

 

 

പത്തനംതിട്ട: ഈ വർഷം മൺസൂൺ മഴയുടെ അളവിൽ കുറവുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ വർഷം ദീർഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മാത്രമല്ല രാജ്യത്തിൻറെ എല്ലാ ഭാഗത്തും ഒരുപോലെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഴിഞ്ഞ 50 വർഷമായി രാജ്യത്തു ലഭിക്കുന്ന കാലവർഷത്തിന്റെ ദീർഘകാല ശരാശരി ഏകദേശം 89 സെന്റീമീറ്ററാണ്. ഇന്ത്യയിലെ കാലാവസ്ഥയെപ്പറ്റി പ്രവചിക്കാനും മറ്റും ഔദ്യോഗികമായി ചുമതലയുള്ളത് ഐഎംഡിക്ക് മാത്രമാണ്. രാജ്യത്തിൻറെ കാർഷിക മേഖലയ്ക്ക് അനിവാര്യമാണ് മൺസൂൺ മഴ. അതുകൊണ്ട് തന്നെ മൺസൂൺ മഴയുടെ അളവ് കുറഞ്ഞാൽ ഇത് രാജ്യത്തിൻറെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കും. മഴ തുടങ്ങുന്ന തീയതിസംബന്ധിച്ച പ്രഖ്യാപനംമേയിലാണ് പുറത്തിറക്കുക.

OTHER SECTIONS