ചൈനയുടെ സഹായകരങ്ങൾ മാലിദ്വീപിന് വിനയാകുമോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ഐഎഎഫ് മുന്നറിയിപ്പ്

വികസന ഫണ്ടുകൾ നൽകി മാലിദ്വീപിനെ സഹായിക്കുന്ന ചൈനയ്‌ക്ക് മുയിസു നന്ദിയും സ്നേഹവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.

author-image
Greeshma Rakesh
New Update
ചൈനയുടെ സഹായകരങ്ങൾ മാലിദ്വീപിന് വിനയാകുമോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ഐഎഎഫ് മുന്നറിയിപ്പ്

ന്യൂഡൽഹി: പാകിസ്താനും ശ്രീലങ്കയ്ക്കും പിന്നാലെ മാലിദ്വീപും വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സഞ്ചരിക്കുന്നതായി റിപ്പോർട്ട്.

ഇന്ത്യയുമായുള്ള സൗഹൃതപരമായ നയതന്ത്രബന്ധം ഉപേക്ഷിച്ചാണ് മാലിദ്വീപ് ചൈനയുടെ സഹായങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ ചൈനയിൽ നിന്ന് മാലിദ്വീപ് വൻ തോതിൽ കടം വാങ്ങിയതിന് പിന്നാലെ മുന്നറിയിപ്പ് നൽകുകയാണ് അന്താരാഷ്‌ട്ര നാണയ നിധി.

മാലിദ്വീപ് കടബാധ്യതയിലേക്കാണ് സഞ്ചരിക്കുന്നതെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.ഇന്ത്യ വിരോധിയും ചൈനീസ് അനുകൂല പ്രസിഡന്റുമായ മുഹമ്മദ് മുയിസു അധികാരമേറ്റതിന് ശേഷം മാലദ്വീപിന് കൂടുതൽ ധനസഹായം നൽകുമെന്ന് ബെയ്ജിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വികസന ഫണ്ടുകൾ നൽകി മാലിദ്വീപിനെ സഹായിക്കുന്ന ചൈനയ്‌ക്ക് മുയിസു നന്ദിയും സ്നേഹവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.

മാലിദ്വീപിന്റെ വിദേശ കടത്തിന്റെ വിശദാംശങ്ങൾ ഐഎംഎഫ് പുറത്തുവിട്ടിട്ടില്ലെങ്കിലും അടിയന്തര നയ ക്രമീകരണം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.മൊത്തത്തിലുള്ള ധനക്കമ്മിയും പൊതുകടവും ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ തന്നെ ക്രമീകരണം ഇല്ലാതെ മാറ്റങ്ങൾ സംഭവിക്കില്ല. കൂടുതൽ അപകടത്തിലേക്കാകും ദ്വീപ് രാഷ്‌ട്രത്തെ ഇത് എത്തിക്കുകയെന്നും അന്താരാഷ്‌ട്ര നാണയ നിധി വ്യക്തമാക്കി.

കൊറോണ മഹാമാരിക്ക് ശേഷമാണ് രാജ്യം സാമ്പത്തികപരമായി പുരോഗതി കൈവരിച്ചത്. കടൽത്തീരങ്ങൾക്ക് പേര് കേട്ട മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയുടെ സിംഹഭാഗവും വഹിക്കുന്നത് ടൂറിസം മേഖലയാണ്. വിമാനത്താവള വിപുലീകരണവും ഹോട്ടലുകളുടെ വർദ്ധനയും മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുമെങ്കിലും ടൂറിസം മേഖല കടുത്ത തിരിച്ചടി നേരിടുന്നതിനാലും അനിശ്ചിതത്വം ഉയരുന്ന സാഹചര്യത്തിലും ഇത് മാലിദ്വീപിന് കൂടുതൽ ദോഷം ചെയ്യുമെന്നും ഐഎഎഫ് പറയുന്നു.

ചൈനീസ് അനുകൂലിയും മുയിസുവിന്റെ ഉപദേഷ്ടാവായ അബ്ദുല്ല യമീൻ ഭരിച്ചിരുന്ന കാലഘട്ടത്തിൽ മാലദ്വീപ് കടക്കെണിയിൽ ആടി ഉലയുകയായിരുന്നു. 2018 വരെയുള്ള അഞ്ച് വർഷ കാലത്തിനിടെ നിർമ്മാണ പദ്ധതികൾക്കായി ചൈനയിൽ നിന്ന് വൻതോതിൽ കടമെടുത്തു. 2021-ൽ വിദേശകടത്തിൽ 42 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് ലോകബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെയാണ് വീണ്ടും കടം വാങ്ങി കൂട്ടുന്നത്.

china financial crisis imf maldives india-maldives conflict