By Veena Viswan.14 01 2021
ന്യൂഡല്‍ഹി: ജനുവരി 16ന് രാജ്യമെമ്പാടും കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിനെ തുടര്‍ന്ന് അഞ്ചുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളി മരുന്നു നല്കുന്ന ദിനം മാറ്റിവച്ചു. നാഷണല്‍ ഇമ്യൂണൈസേഷന് ദിനം ജനുവരി 31ലേക്കാണ് മാറ്റിയത്.
രാഷ്ട്രപതിയുടെ ഓഫീസുമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നടത്തിയ കൂടിയോലചനയ്ക്ക് ശേഷമാമ് തീരുമാനമെടുത്തതെന്് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കോവിഡ് വാക്സിന് നല്‍കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.