By sisira.13 01 2021
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പ്രസിഡന്റ് പദവിയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയിൽ പൂർത്തിയായി.
അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്.223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര് പ്രമേയത്തെ എതിര്‍ത്തു.
അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്.
ഈ മാസം 20നാണ് പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ സത്യപ്രതിജ്ഞ. ട്രംപ് അധികാരമൊഴിയാന്‍ ദിവസങ്ങള്‍ക്ക് മാത്രം ശേഷിക്കെയാണ് പ്രസിഡന്റിനെ പുറത്താക്കാനുള്ള ഡെമോക്രാറ്റിന്റെ രാഷ്ട്രീയനീക്കം.
ഇതോടെ അമേരിക്കൻ പ്രസിഡന്റുമാരിൽ ഇംപീച്ച്മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റായി ട്രംപ്.