വിശ്വാസ വോട്ടെടുപ്പ് ചതിച്ചില്ല, ഇമ്രാന്‍ ഖാന് ജയം

By സൂരജ് സുരേന്ദ്രൻ .06 03 2021

imran-azhar

 

 

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വിശ്വാസ വോട്ടെടുപ്പില്‍ ജയം.

 

സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുള്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടത് ഇമ്രാൻ ഖാന് വലിയ തിരിച്ചടിയായിരുന്നു.

 

ഇമ്രാന്‍ ഖാന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രാജിക്കായുള്ള ആവശ്യം ശക്തമാക്കി.

 

ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങിയത്.

 

342 അംഗങ്ങളുള്ള പാകിസ്താന്‍ പാര്‍ലമെന്റില്‍ 178 വോട്ടുകള്‍ നേടി ഇമ്രാൻ ഖാൻ ഭരണം കൈപ്പിടിയിലൊതുക്കി.

 

അതേസമയം പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

 

OTHER SECTIONS