സമ്മാനം കിട്ടിയ സാധനങ്ങൾ ഇമ്രാൻ ഖാൻ വിറ്റതായി ആരോപണം; പാക്കിസ്ഥാന് വൻ നാണക്കേട്

By vidya.22 10 2021

imran-azhar


ഇസ്ലാമാബാദ്: മറ്റ് രാജ്യങ്ങൾ നൽകിയ സമ്മാനങ്ങൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിറ്റതായി ആരോപണം.0 ലക്ഷം ഡോളർ വില വരുന്ന വാച്ചടക്കം വിറ്റതായാണ് റിപ്പോർട്ട്.പാക്കിസ്ഥാൻ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മറിയം നവാസ് ഉർദുവിൽ ട്വീറ്റ് ചെയ്തതോടെയാണ് ഈ വിവാദം ഉയർന്നത്.

 

 


അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാന് ഇത് നാണക്കേടായി മാറി കഴിഞ്ഞു.മറ്റു രാജ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രിക്ക് കിട്ടുന്ന സമ്മാനങ്ങളെല്ലാം രാജ്യത്തിന്റെ സ്വത്തായാണ് ഇത് പൊതു ലേലത്തിൽ കൂടിയല്ലാതെ വിൽക്കാനാവില്ല.

 

 

അതേസമയംഗൾഫിലെ രാജകുമാരനാണ് ഇമ്രാൻ ഖാന് പത്ത് ലക്ഷം ഡോളർ വിലയുള്ള വാച്ച് നൽകിയത്.10000 രൂപയിൽ കൂടുതൽ വിലമതിക്കാത്ത സമ്മാനങ്ങൾ പ്രധാനമന്ത്രിയടക്കമുള്ളവർക്ക് കൈവശം വെക്കാവുന്നതാണ്.

 

 

മറ്റ് രാജ്യങ്ങളിൽ നിന്ന് കിട്ടിയ സമ്മാനങ്ങളുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് കഴിഞ്ഞ മാസം പാക്കിസ്ഥാൻ ഭരണകൂടം നിലപാടെടുത്തതും വിവാദത്തിന്റെ ചൂടുകൂട്ടി.

OTHER SECTIONS