ഇ​മ്രാ​ൻ ഖാ​ൻ വ​ലി​യ ഉ​ദാ​ര​മ​ന​സ്ക​നെ​ങ്കി​ൽ മ​സൂ​ദ് അ​സ​റി​നെ വി​ട്ടു​ത​ര​ണ​മെ​ന്ന് ഇ​ന്ത്യ

By uthara.14 03 2019

imran-azhar

 

ന്യൂഡൽഹി : ഇമ്രാൻ ഖാൻ വലിയ ഉദാരമനസ്കനെങ്കിൽ മസൂദ് അസറിനെ വിട്ടുതരണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു . പാക്കിസ്ഥാന്‍റെ ഭീകരവിരുദ്ധ നിലപാട് ആത്മാർഥമെങ്കിൽ മസൂദിനെ കൈമാറുകയാണ് ഇമ്രാൻ ഖാൻ ചെയ്യേണ്ടത് എന്നും സുഷമ സ്വരാജ് വ്യക്തമാക്കി .

 

പാക്കിസ്ഥാനുമായിട്ടുള്ള ചർച്ച ഭീകരത ഇല്ലാത്ത അന്തരീക്ഷത്തിലേ നടത്താൻ കഴിയുകയുള്ളു എന്ന് സുഷമ അറിയിച്ചു . മാധ്യമങ്ങളോട് മോദി സർക്കാരിന്‍റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കവെയാണ് സുഷമ പാക്കിസ്ഥാനെ കുറിച്ച് വിമർശിച്ചു പറഞ്ഞത് .ഐഎസ്ഐയും പാക് സൈന്യവുമാണ് രു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകർക്കുന്നത് എന്നും ഇത് തുടരാതെ നിയന്ത്രിക്കണമെന്നും സുഷമ ആവശ്യമുയർത്തി .

OTHER SECTIONS