സ്മൃതി ഇറാനി ഷൂ വിതരണം ചെയ്ത് അമേഠിയിലെ ജനങ്ങളെ അപമാനിച്ചു; പ്രിയങ്ക ഗാന്ധി

By anju.22 04 2019

imran-azhar

ന്യൂഡല്‍ഹി: അമേത്തിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്മൃതി ഇറാനിയെ രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്മൃതി ഇറാനി ഷൂ വിതരണം ചെയ്ത് അമേത്തിയിലെ ജനങ്ങളെ അപമാനിച്ചുവെന്ന് പ്രിയങ്ക ആരോപിച്ചു.

 


അമേത്തിയിലേയും റായ്ബറേലിയിലേയും ജനങ്ങള്‍ യാചകരല്ല. ആര് നിങ്ങളെ അപമാനിച്ചാലും അവര്‍ക്ക് തിരിച്ചടി നല്‍കണമെന്നും പ്രിയങ്ക നിര്‍ദ്ദേശിച്ചു. അമേത്തിയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വീടുകളിലെത്തി സ്മൃതി ഇറാനി ഷൂ വിതരണം ചെയ്യുന്നത് കണ്ടാല്‍ തോന്നുക അമേത്തിയിലെ ആളുകള്‍ ഷൂ ധരിക്കുന്നവരല്ലെന്നാണ്. രാഹുല്‍ ഗാന്ധിയെ മോശമാക്കാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അപമാനിതരാകുന്നത് അമേത്തിയിലെ ജനങ്ങളാണെന്നും പ്രിയങ്ക ആരോപിച്ചു.

 

OTHER SECTIONS