രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷം: പണമില്ലാതെ ജനങ്ങള്‍ വലഞ്ഞു

By BINDU PP .17 Apr, 2018

imran-azhar

 

 

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷം. എ ടി എമ്മുകള്‍ കാലി, പണമില്ലാതെ ജനങ്ങള്‍ വലഞ്ഞു. അതേസമയം സ്ഥിതി താല്‍ക്കാലികമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അറിയിച്ചു.കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും കറന്‍സി ക്ഷാമം രൂക്ഷമായത്. രാജ്യതലസ്ഥാനമായ ഡെല്‍ഹിയിലും എ.ടി.എമ്മുകള്‍ കാലിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ഡെല്‍ഹിയിലെ ആര്‍കെ പുരം, ഖാന്‍പുര്‍ തുടങ്ങിയ എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം വിപണിയിലും രാജ്യത്തിലെ ബാങ്കുകളിലും ആവശ്യത്തിലുമധികം കറന്‍സിയുണ്ടെന്നും ഇപ്പോഴത്തെ നോട്ടുക്ഷാമം താത്കാലികമാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ പണത്തിന് കൂടുതല്‍ ആവശ്യം വന്നതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ താത്കാലികമായ പ്രതിസന്ധി ഉണ്ടായത്. മൂന്ന് ദിവസത്തിനകം ഇത് പരിഹരിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

OTHER SECTIONS