പോക്‌സോ നിയമം ഭേദഗതി ചെയ്യും; കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ

By Anju N P.21 Apr, 2018

imran-azhar

 

ന്യൂഡല്‍ഹി : കഠ്വവ പീഡനത്തെത്തുടര്‍ന്ന് രാജ്യത്താകമാനം പ്രതിഷേധം അലയടിക്കെ
പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കു വധശിക്ഷ ഉറപ്പുവരുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ശനിയാഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയേക്കും.


എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ചതു സംബന്ധിച്ച പൊതു താല്‍പര്യഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് പരിഗണിക്കവെയാണു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്.നരസിംഹ ഇക്കാര്യം അറിയിച്ചത്.

 

അലഖ് അലോക് ശ്രീവാസ്തവയാണു പൊതു താല്‍പര്യഹര്‍ജി ഫയല്‍ ചെയ്തത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കു മരണശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വധശിക്ഷയെ എതിര്‍ത്തു. വധശിക്ഷ എല്ലാറ്റിനും പരിഹാരമല്ലെന്ന് അദ്ദേഹം വാദിച്ചു. തുടര്‍ന്നാണു പുതിയ നിയമം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറിയിച്ചത്. ഉപദ്രവിക്കപ്പെട്ട എട്ടുമാസം പ്രായമായ കുട്ടിക്കു വിദഗ്ധ ചികില്‍സ ലഭ്യമാക്കുക, 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. 27നു ഹര്‍ജി വീണ്ടും പരിഗണിക്കും.

 

OTHER SECTIONS