അമ്മ മരിച്ചതറിയാതെ അഞ്ച് വയസുകാരന്‍ ആശുപത്രി കിടക്കയില്‍ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി

By Anju N P.14 Feb, 2018

imran-azhar

 


ഹൈദരാബാദ്: അമ്മയുടെ മരണം തിരിച്ചറിയാനാവാതെ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങുന്ന മകന്റെ ചിത്രം കാഴ്ചക്കാരുടെ കണ്ണ് ഈറനണിയിക്കുന്നു. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലാണ് സംഭവം. ശ്വാസതടസം നേടിട്ടാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കൊപ്പം അഞ്ച് വയസുള്ള കുട്ടിയും കൂടെയുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സത്രീക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കൂടി ഉള്ളതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവരെ ആശുപത്രിയില്‍ അഡിമിറ്റ് ചെയ്തു.

 

കട്ടിലില്‍ വിശ്രമിക്കുകയായിരുന്നു മാതാവിനൊപ്പം ആ അഞ്ചു വയസ്സുള്ള ബാലകനും ഉറങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് അമ്മ ജീവന്‍ വെടിഞ്ഞ വിവരം കുട്ടി തിരിച്ചറിഞ്ഞില്ല.

 

ആശുപത്രി ജീവനക്കാരെത്തി യുവതിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണ വിവരം തിരിച്ചറിഞ്ഞത്. എന്നാല്‍, അപ്പോഴും അമ്മയുടെ അടുത്ത് നിന്ന് മാറാന്‍ ആ കുട്ടി തയാറായിരുന്നില്ല.

 

മരിച്ച യുവതിയെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഹെല്‍പ്പിങ് ഹാന്‍ഡ് എന്ന സന്നദ്ധ സംഘടനയെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദിലെ കറ്റേഡാന്‍ മേഖലയില്‍ താമസിക്കുന്ന സമീന സുല്‍ത്താന്‍ ആണ് മരിച്ചതെന്ന് കണ്ടെത്തി. ഭര്‍ത്താവ് അയൂബ് മൂന്ന് വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയെന്നും സംഘടന കണ്ടെത്തി.

 

പിന്നീട് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇവരുടെ ബന്ധുകളെ കണ്ടെത്തുകയായിരുന്നു. മൃതദേഹം വിട്ടുനല്‍കുകയും കുട്ടിയെ അമ്മാവന് കൈമാറുകയും ചെയ്തു.

 

 

OTHER SECTIONS