മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവച്ച് ഭക്ഷിച്ചു

By സൂരജ് സുരേന്ദ്രൻ .22 01 2021

imran-azhar

 

 

ഇടുക്കി: ജില്ലയിൽ മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ച് പിടികൂടി കറി വെച്ച് ഭക്ഷിച്ചു. പുലിയുടെ ഇറച്ചിയില്‍ പത്ത് കിലോയോളം കറിയാക്കി.

 

ആറ് വയസുള്ള പുള്ളിപ്പുലിയെ കെണി വച്ചാണ് പിടികൂടിയത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ് പുലിയെ പിടിച്ചത്.

 

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

മാംസം ഇറച്ചിയാക്കിയ ശേഷം പല്ലും നഖവും വില്പനയ്ക്ക് വെച്ചെന്നാണ് വിവരം.

 

വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറം ലോകം അറിഞ്ഞത്.

 

പുലിയുടെ അവശിഷ്ടങ്ങളും കറിയും വനം വകുപ്പ് പിടിച്ചെടുത്തു.

 

OTHER SECTIONS