ബിദ്യ ദേവി ഭണ്ഡാരി വീണ്ടും നേപ്പാള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

By Anju N P.14 Mar, 2018

imran-azhar

 

കാഠ്മണ്ഡു: നേപ്പാളിന്റെ പ്രസിഡന്റായി ബിദ്യ ദേവി ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളി കോണ്‍ഗ്രസിലെ കുമാരി ലക്ഷ്മി റായിയെ പരാജയപ്പെടുത്തിയാണ് ബിദ്യ ദേവി തിരഞ്ഞെടുക്കപ്പെട്ടത്. ഇടതു ഭരണസഖ്യം സിപിഎന്‍-യുഎംഎല്‍, സിപിഎന്‍ മാവോയിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്നു ബിദ്യ ദേവി.

 

നേപ്പാളിന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുത്ത ബിദ്യാദേവിയുടെ കാലാവധി പൂര്‍ത്തിയായപ്പോഴാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. 334 പാര്‍ലമെന്റംഗങ്ങളും പ്രവിശ്യാ നിയമസഭകളിലെ 550 അംഗങ്ങളുമായിരുന്നു വോട്ടര്‍മാര്‍.