ജൂലിയ റോബര്‍ട്‌സും റിച്ചാര്‍ഡ് ഗിയറും ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍മാരായേക്കും.

By Amritha AU.13 Jan, 2018

imran-azhar

 

 

ഹോളിവുഡ് താരങ്ങളായ ജൂലിയ റോബര്‍ട്‌സും റിച്ചാര്‍ഡ് ഗിയറും ഇന്‍ക്രെഡിബിള്‍ ഇന്ത്യ 2.0 യുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായേക്കുമെന്ന് സൂചന. 'ജൂലിയാ റോബര്‍ട്ട്‌സോ ആഞ്ചലീന ജോളിയോ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ മുഖങ്ങളാകാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്ന്' കേന്ദ്ര വിനോദസഞ്ചാര വകുപ്പു മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

                         ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയുടെ അടുത്ത സുഹൃത്തു കൂടിയാണ് ഗിയര്‍, ലോകമെമ്പാടുമുള്ള ബുദ്ധമത പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന ആത്മീയസമ്മേളനങ്ങളില്‍ ഗിയര്‍ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നതുകൊണ്ട് തന്നെ ബുദ്ധമത കേന്ദ്രങ്ങളുടെ പ്രചരണത്തിന് ഗിയറിനെ സമീപിച്ചേക്കുമെന്നാണ് സൂചന.

                        വിനോദസഞ്ചാര പ്രചാരണത്തിന്റെ ആഭ്യന്തര ക്യാമ്പയിന് ബോളിവുഡ് താരങ്ങളെ സമീപിക്കുമെന്നും വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കുന്നു. 2017 ല്‍ 90.01 ലക്ഷം വിദേശ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. 2016 നെക്കാള്‍ 15.6% വര്‍ധനയാണ് 2017 ല്‍ ഉണ്ടായത്. ഇന്ത്യന്‍ സമ്പത്തിലേക്ക് നല്ല വരുമാനമെത്തിക്കുന്ന വിനോദ സഞ്ചാരമേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുവാന്‍ മേഖല വിവിധ പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്യുന്നത്.

 

 

 

 

OTHER SECTIONS