പാ​ർ​ലെ-​ജി ബി​സ്ക​റ്റ് നി​ർ​മാ​ണ പ്ലാ​ന്‍റി​ൽ ബാലവേല

By Sooraj Surendran .16 06 2019

imran-azhar

 

 

റായ്പൂർ: ബിസ്ക്കറ്റ് നിർമ്മാണ കമ്പിനിയായ പാർലെ-ജിയുടെ ഛത്തീസ്ഗഡിലെ പ്ലാന്‍റിൽ ബാലവേല. പാന്റിൽ നിന്നും 26 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പ്ലാന്റിൽ ബാലവേല നടക്കുന്നതായി കണ്ടുപിടിച്ചത്. 13 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളെകൊണ്ടാണ് ജോലി ചെയ്യിച്ചിരുന്നത്. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് കുട്ടികളെ പണിയെടുപ്പിച്ചിരുന്നത്. പ്രതിമാസം 5000 മുതൽ 7000 വരെയാണ് ഇവർക്കു ശമ്പളം നൽകിയിരുന്നത്. അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

OTHER SECTIONS