ടെസ്റ്റിലെ തോൽവിക്ക് ഏകദിനത്തിൽ മധുരപ്രതികാരം

By Sooraj Surendran .12 01 2019

imran-azhar

 

 

സിഡ്‌നി: ടെസ്റ്റിലെ പരമ്പര നഷ്ടത്തിന് മധുര പ്രതികാരം വീട്ടി കങ്കാരുപ്പട. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ ൯ വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടാനെ സാധിച്ചുള്ളൂ. അർധസെഞ്ചുറി നേടിയ ഉസ്മാൻ ഖവാജ (59), ഷോൺ മാർഷ് (54), ഹാൻഡ്‌സ്‌കോംബ് (73) എന്നിവരുടെ കരുത്തിലാണ് ഓസിസ് 288 റൺസ് നേടിയത്. ഇന്ത്യക്ക് വേണ്ടി ബുവനേശ്വർ കുമാറും, കുൽദീപ് യാദവും 2 വിക്കറ്റ് വീതം വീഴ്ത്തി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കം പിഴച്ചു. ഇന്ത്യ അക്കൗണ്ട് തുറന്നപ്പോൾ തന്നെ ശിഖർ ധവാനെ നഷ്ടമായി. 4 റൺസ് എടുക്കുന്നതിനിടെ ക്യാപ്റ്റൻ വിരാട് കോലിയെയും, അമ്പാട്ടി റായ്ഡുവിനെയും നഷ്ടമായി. രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് വിജയ പ്രതീക്ഷ നൽകിയെങ്കിലും 133 റൺസുമായി രോഹിത് പുറത്തായതോടെ ഇന്ത്യയുടെ വിജയ സാദ്ധ്യതകൾ നഷ്ടമായി. ധോണി 51 റൺസ് നേടി. 4 വിക്കറ്റുകൾ നേടിയ റിച്ചാർഡ്‌സണിന്റെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ൧൫നാണ് രണ്ടാം ഏകദിനം.

OTHER SECTIONS