ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്; ബംഗ്ലാദേശിന് ടോസ്, ആദ്യം ബാറ്റ് ചെയ്യും

By online desk.13 11 2019

imran-azhar

 

ഇന്ദോര്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ടോസ്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യ നിലവില്‍ എതിരാളികളെക്കാള്‍ ഏറെ മുന്നിലാണ്.

 

ട്വന്റി 20 പരമ്പരയില്‍ കോഹ്‌ലി ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനോട് ഒരു മത്സരം തോറ്റിരുന്നു. ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യ വിജയിക്കാനാവശ്യമായ എല്ലാ ആയുധങ്ങളും ഉപയോഗിക്കും. ട്വന്റി 20 പരമ്പരയില്‍ വിശ്രമത്തിലായിരുന്ന കോഹ്‌ലി തിരികെ എത്തിയിട്ടുണ്ട്..

 

2013 മുതല്‍ ഇന്ത്യ സ്വന്തം നാട്ടില്‍ കളിച്ച 32 ടെസ്റ്റുകളില്‍ 26 എണ്ണത്തിലും ജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയിലായി. ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്. എന്നാല്‍, ഇത്രയും മികച്ച റെക്കോര്‍ഡുള്ള ഇന്ത്യയെ നേരിടാനെത്തുമ്പോള്‍ ബംഗ്ലാദേശിന്റെ പ്രധാന താരങ്ങളായ ഷാകിബ് അല്‍ ഹസ്സനും ഓപ്പണര്‍ തമീം ഇഖ്ബാലും ബംഗ്ലാദേശ് നിരയിലില്ല.

 

 

OTHER SECTIONS