ബംഗ്ലാദേശിനെതിരായ ട്വന്റി 20; ഇന്ത്യയ്ക്ക് 154 റണ്‍സ് വിജയലക്ഷ്യം

By mathew.07 11 2019

imran-azhar

 

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 154 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്ത ലിറ്റണ്‍ ദാസ് - മുഹമ്മദ് നയീം സഖ്യം ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്. 21 പന്തില്‍ നാല് ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ലിറ്റണ്‍ ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കുകയായിരുന്നു.

36 റണ്‍സെടുത്ത നയീമിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി മുഷ്ഫിഖുര്‍ റഹീമിനെയും (4) മികച്ച രീതിയില്‍ ബാറ്റു ചെയ്ത സൗമ്യ സര്‍ക്കാരിനെയും (30) ചാഹല്‍ പുറത്താക്കി.

ക്യാപ്റ്റന്‍ മഹ്മദുള്ള (30), അഫീഫ് ഹുസൈന്‍ (6) എന്നിവരാണ് പുറത്തായ മറ്റ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍. ഇന്ത്യയ്ക്കായി ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

 

OTHER SECTIONS