റാഞ്ചിയിലും ഇന്നിംഗ്‌സ് ജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

By mathew.22 10 2019

imran-azhar

 


റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സിന്റെയും 202 റണ്‍സിന്റെയും ആധികാരിക വിജയം സ്വന്തമാക്കി ഇന്ത്യ. നാലാം ദിനം വെറും പന്ത്രണ്ട് പന്തുകളില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ ശേഷിച്ച വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ സ്വന്തമാക്കുകയായിരുന്നു. 335 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക, 48 ഓവറില്‍ 133 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.


നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക പരാജയം ഉറപ്പിച്ച് നില്‍ക്കെ മൂന്നാം ദിവസത്തെ കളിക്ക് അവസാനമാവുകയായിരുന്നു. 9 വിക്കറ്റിന് 497 എന്ന സ്‌കോറില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. മത്സരം രണ്ട് ദിവസം ശേഷിക്കെ ഇന്ത്യയെക്കാള്‍ 203 റണ്‍സ് പിന്നിലായിരുന്നു ദക്ഷിണാഫ്രിക്ക.


ഇന്ത്യന്‍ പേസ് കരുത്തിന് മുന്നില്‍ മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് അടി പതറുകയായിരുരന്നു. ആദ്യ ഓവറില്‍ തന്നെ ഫാഫ് ഡുപ്ലെസിയുടെ (1) വിക്കറ്റ് നേടിയ ഉമേഷ് യാദവ് ദക്ഷിണാഫ്രിക്കയ്ക്ക് വരാനിരിക്കുന്ന ആപത്തിന്റെ സൂചന നല്‍കിയിരുന്നു. സുബൈര്‍ ഹംസ (62), തെംബ ബവൂമ (32), ജോര്‍ജ് ലിന്‍ഡെ (37) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.

ആദ്യ ഇന്നിങ്‌സില്‍ 3 വിക്കറ്റ് നേടിയ ഉമേഷ് യാദവ് രണ്ടാം ഇന്നിങ്‌സില്‍ 2 വിക്കറ്റ് കൂടി വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

OTHER SECTIONS